ചിത്രീകരണത്തിനിടെ കൊടും തണുപ്പിൽ നിലത്ത് പുതച്ചുമൂടി കിടന്ന് ആസിഫ് അലി: ചിത്രത്തോടൊപ്പം കുറിപ്പുമായി സംവിധായകൻ

Update: 2025-05-09 07:34 GMT

തിയറ്ററിലെത്തുന്ന ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'സർക്കീട്ട്'. ചിത്രം തിയേറ്ററിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രത്തിൻറെ സംവിധായകൻ താമർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും അതിലെ കുറിപ്പുമാണ് ഇപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. റാസൽഖൈമയിലെ തണുപ്പിൽ സിനിമയുടെ ചിത്രീകരണത്തിനിടെ പുതച്ചുമൂടി കിടക്കുന്ന ഒരു മനുഷ്യനാണ് ചിത്രത്തിൽ കാണുന്നത് .കൂടെ ഒരു കുറിപ്പും. കുറിപ്പ് വായിക്കാതെ തന്നെ ആ കിടക്കുന്നത് ആസിഫ് അലിയാണെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും മനസിലാക്കാം.

‘‘രാത്രി രണ്ട് മണിക്ക്, റാസൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ ആസിഫ് അലിയാണ്.നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സർക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്, അമീറായി ജീവിച്ചതിന്. അമീറിനെ ആളുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ ഞങ്ങളുടെ സർക്കീട്ട് ആരംഭിക്കുന്നു എന്നാണ് താമർ കുറിച്ചത്.

അമീർ എന്ന വേഷത്തിൽ ചിത്രത്തിലെത്തുന്ന ആസിഫിന്റെ പ്രകടനത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനുമുൻപ് താരം ചെയ്ത കിഷ്‌കിന്ധകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾ വലിയ ഹിറ്റായതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ അഭിനയവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതുകൊണ്ടു തന്നെ സർക്കീട്ടിലും ആസിഫ് തങ്ങളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ. ആയിരുത്തുന്നുനുണകൾ എന്ന ചിത്രത്തിൻറെ വിജയത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്.  

Tags:    

Similar News