'ബീച്ച് പ്ലീസ്': അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വച്ച് ഗൗരി കിഷൻ

Update: 2025-05-31 09:12 GMT

96 എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ട താരമായി മാറിയ താരമാണ് ഗൗരി കിഷൻ. താരം സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വയറാലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ബീച്ചിൽ ഇരിക്കുന്ന ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

മജെന്ത കളർ ബീച്ച് കോഡ് സെറ്റിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവെച്ചത്. മനോരഹരമായ നീലാകാശത്തിന് താഴെ, അലയടിക്കുന്ന തീരത്ത് ഇരിക്കുന്ന ഗൗരിയെ ചിത്രങ്ങളിൽ കാണാം.

'ബീച്ച്, പ്ലീസ്!' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ.

പോസ്‌റ്റ് ചെയ്ത‌് മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.തായ്ല‌ൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ. തായ്ലൻഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്രാബിയിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവെച്ചത്.ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസിലാണ് മലയാളത്തിൽ അവസാനമായി ഗൗരി വേഷമിട്ടത്.

Tags:    

Similar News