നിറത്തിലെ സൂപ്പർഹിറ്റ് പാട്ടിന് വീണ്ടും താളം പിടിച്ച് ബോബൻ ആലുംമൂടൻ
കുഞ്ചാക്കോ ബോബൻ ശാലിനി താരജോഡിയിൽ പിറന്ന പ്രണയവും സൗഹൃദവും പറയുന്ന നിറഞ്ഞു നിന്ന 'നിറം' എന്ന സിനിമയിലെ വളരെ ശ്രദ്ദേയമായ പാട്ടായിരുന്നു 'പ്രായം നമ്മിൽ' എന്ന് തുടങ്ങുന്ന ഗാനം. ഇന്നും കലാലയങ്ങൾ ആഘോഷമാക്കുന്ന പാട്ടിലൂടെ തിളങ്ങിയ അഭിനേതാവാണ് ബോബൻ ആലുംമൂടൻ.
ഇപ്പോഴിതാ വീണ്ടും നടി ഗൗതമി കൗറിനും കുട്ടികൾക്കുമൊപ്പം അതേ പാട്ടുപാടി അഭിനയിച്ച് റീൽ എടുത്തിരിക്കുകയാണ് ബോബൻ ആലുംമൂടൻ.ഗൗതമി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
"നിറത്തിലെ പ്രകാശ് മാത്യു റിപ്പോർട്ടിങ്. ഞാൻ ജനിക്കുന്നതിനു മുൻപ് അഭിനയം തുടങ്ങിയ ഒരാൾക്ക് വേണ്ടി. എന്നെക്കാൾ ഒരുപട് ശാന്തനാണ് അദ്ദേഹം. ഷൂട്ടിങ് ലൊക്കേഷനിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. അങ്ങയുടെ എനർജി ഞങ്ങൾ ഇഷ്ടപ്പെടുന്നു. നിർമല ഹൃദയമുള്ള ഒരാളായതിനു നന്ദി', എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
കുട്ടിക്കാലം ഓർമ്മ വന്നു എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ബോബൻ ഇപ്പോഴും പഴയ പോലെ തന്നെ ഇരിക്കുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. "ഇയാൾക്കു പ്രായം ആകില്ലേ', 'ഈ ഒരൊറ്റ പാട്ട് മതി നിങ്ങളെ ഓർമിക്കാൻ', 'നന്നായിട്ടുണ്ട്' എന്നിങ്ങനെയാണ് ചില കമന്റുകൾ.