വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവ്വകലാശാല താരതമ്യപഠനം മൈക്കിൾ ജാക്സന്റെ പാട്ടുമായി
ഇനിമുതൽ വേടന്റെ പാട്ടും പാഠ്യവിഷയമാണ്. കാലിക്കറ്റ് സർവകലാശാലയാണ് തങ്ങളുടെ പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തി പുതിയ നീക്കം നടത്തിയിരിക്കുന്നത്. വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ടാണ് ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി മൈക്കിൾ ജാക്‌സൻ്റെ 'ദേ ഡോണ്ട് കെയർ ഏബൗട്ട്" (They Dont Care About Us) എന്ന പാട്ടിനൊപ്പമാണ് വേടൻ്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു പാട്ടുകളും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്.
തൊണ്ണൂറുകളിൽ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിൾ ജാക്സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്'. ജൂത വിരുദ്ധ ആരോപണങ്ങളെ എതിർത്തുകൊണ്ടുള്ളതാണ് ഈ പാട്ട്. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടൻ്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.