"ഇതിൽക്കൂടുതൽ ചോദിക്കാനില്ല” 42 ആം ജന്മദിനം ആഘോഷമാക്കി തൃഷ കൃഷ്ണൻ
42 ആം ജന്മദിനം ആഘോഷിച്ച് തമിഴ് താരം തൃഷാ കൃഷ്ണൻ. ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പാട്ടും ആഘോഷങ്ങളും അടങ്ങിയ ജന്മദിനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരംസാക്കോസില് മീഡിയയിൽ കുറിച്ചത് ഇതിൽക്കൂടുതൽ ചോദിക്കാനില്ല എന്നായിരുന്നു. ചിത്രങ്ങൾക്ക് താഴെ ആരാധകർ നൽകുന്ന കമ്മെന്റുകളും ശ്രദ്ധേയമാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചാണ് പലർക്കും അറിയേണ്ടത്. പുതിയതായി 'തഗ് ലൈഫ്' എന്ന ചിത്രത്തിൻറെ പ്രൊമോഷൻ വേദിയിൽ സംസാരിച്ച തൃഷ
“എനിക്ക് വിവാഹത്തിൽ വിശ്വാസമില്ല. സംഭവിച്ചാൽ നല്ലത്, ഇല്ലെങ്കിൽ അതും ശരിയാണ്.”
എന്നാണ് പ്രതികരിച്ചത്. താരം പ്രണയത്തിലാണെന്ന തരത്തിൽ പല റൂമറുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
തൃഷയുടെ ഏറ്റവും പുതിയ റിലീസ് അജിത് കുമാർ നായകനായ‘ഗുഡ് ബാഡ് അഗ്ലി’ ആക്ഷൻ കോമഡി ചിത്രമായിരുന്നു. തൃഷയും അജിത് കുമാറും അഞ്ചാം തവണ ഒന്നിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അധിക് രവിചന്ദ്രൻ ആണ്. ചിത്രത്തിൽ, എ.കെ എന്ന പഴയ ക്രൈം ലോർഡിന്റെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജയിൽജീവിതത്തിനു ശേഷം മടങ്ങിയെത്തുന്ന എ.കെ, തന്റെ മകനെ രക്ഷിക്കാൻ വീണ്ടും പഴയ ലോകത്തിലേക്ക് മടങ്ങുമ്പോൾ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥ.‘സൂര്യ 45’,‘വിശ്വംഭര’
‘തഗ് ലൈഫ്’ തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.