കരിയറിലെ ഏറ്റവും വലിയ പ്രതിഫലം സ്വന്തമാക്കി ദീപിക പദ്കോൺ
ബോളിവുഡിന്റെ പ്രിയനടി പ്രിയങ്ക പദ് കോൺ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ് എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദീപികയുടെ ഭർത്താവും ബോളിവുഡ് താരവുമായ രൺവീർ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തിൽ നിന്നും ഉയർന്നതാണ് ദീപികയ്ക്ക് സ്പിരിറ്റിൽ ലഭിക്കുന്ന തുക.
പ്രഭാസിനും അമിതാബച്ചനും ശോഭനക്കും ഒപ്പം അഭിനയിച്ച കൽക്കി ഉൾപ്പടെ നിരവധി ചിത്രങ്ങൾ സമീപ കാലത്ത് വലിയ വിജയങ്ങളായിരുന്നു. ഇതാണ് ദീപികയുടെ മൂല്യം ഇത്രയധികം വർധിക്കാൻ ഇടയാക്കിയത്.
വലിയ പ്രതീക്ഷയിലാണ് പ്രഭാസും ദീപികയും വീണ്ടും ഒന്നിക്കുന്ന സ്പിരിറ്റിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 500 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രഭാസിന്റെ കരിയറിലെ 25-ാം ചിത്രമാണ് ഇത്. ചിത്രത്തിൻ്റെ ബിഗ് സ്കെയിലിൽ ചിത്രങ്ങളൊരുക്കാൻ ഇഷ്‌ടപ്പെടുന്ന സംവിധായകനാണ് സന്ദീപ് വാംഗ. അനിമലിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്റെ ഫ്രെയിമിൽ പ്രഭാസിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.