അമരൻ എന്ന ചിത്രത്തിന്റെ വിജയകരമായ പ്രതികരണങ്ങൾക്കു ശേഷം രാജ് കുമാർ പേരിയസ്വാമി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാവാൻ ധനുഷ്. ധനുഷിന്റെ സിനിമ ജീവിതത്തിലെ 55മത് ചിത്രമായിരിക്കും ഏത്. D55 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോപുരം ഫിലിംസിന്റെ ബാനറിൽ അൻപ് ചെഴിയാനും സുഷ്മിത അമ്പു ചെഴിയാനും കൂടെയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല. D55 ഒരു സുരവിവൽ ത്രില്ലെർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ധനുഷ് രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ചിത്രമാണ് 'രായൻ' എന്ന ചിത്രമാണ് ധനുഷിന്റെ അവസാനമിറങ്ങിയ ചിത്രം. ധനുഷിനൊപ്പം ധുഷാര വിജയൻ,സന്ദീപ് കൃഷ്ണൻ,കാളിദാസ് ജയറാം,എസ് ജെ സൂര്യ എന്നിവർ അഭിനയിച്ച മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തതിന് ലഭിച്ചത്.