ധ്യാൻ ശ്രീനിവാസൻ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'തഗ്ഗ് സി.ആർ 143/24' ജൂൺ ആറിന് തിയറ്ററുകളിൽ എത്തും
പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ട ഒരു ജോർണറാണ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിക്കുന്ന തഗ്ഗ് 143/24 എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. ബാലു എസ്.നായർ ആണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സസ്പെൻസും ഉദ്വേഗവും നിറക്കുന്ന വിധത്തിലാണ് ചിത്രത്തിൻറെ അവതരണം എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയായിരിക്കും. പ്രത്യേകിച്ചും കൊലപാതകങ്ങൾ..'' ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ നിമിഷ നേരത്തിന് ഉള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്. എന്നാൽ ചില കേസ്സുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം.. ചില കേസ്സുകളിൽ അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തിതാൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആലപ്പുഴയിലും പരിസരങ്ങളിലുമായാണ് ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്,, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ. ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് - നിഹാസ് - സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ - നിഹാരിക, സംഗീതം -എബിഡേവിഡ്,ഛായാഗ്രഹണം - ജഗൻ പാപ്പച്ചൻ.
എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം - അനീഷ് . വി.കെ.
(പി ആർ ഓ) വാഴൂർ ജോസ്.