'ഭഭബയ്ക്കായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ അല്ലായിരുന്നു' :- നൂറിൻ

Update: 2025-06-19 16:18 GMT

ദിലീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഭഭബ. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പൂർണ പേര്. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഫുൾ ഓൺ എന്റർടെയ്നറാകും ചിത്രമെന്നാണ് അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമായത്.

ഭഭബയുടെ പ്രധാന അപ്ഡേറ്റ് ജൂലൈ 4ന് വാരാനിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തുക്കളിൽ ഒരാളും നടിയുമായ നൂറിൻ ഷെരീഫ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഭഭബയ്ക്കായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ അല്ലായിരുന്നുവെന്നും പിന്നീട് അദ്ദേഹം വന്നാൽ നന്നാകും എന്ന് കരുതിയെന്നും നൂറിൻ പറയുന്നു.

മോഹൻലാൽ സിനിമയിലുണ്ടോ എന്നതിനും നൂറിൻ വ്യക്തത വരുത്തുന്നുണ്ട്. സിനിമ മികച്ചതായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൂറിൻ പറഞ്ഞു.”കോമഡി- മാസ് സിനിമയാണ് ഭഭബ. ഫാമിലിയായി കാണാൻ പറ്റിയ ഒരു പക്കാ എന്റർടെയ്നർ. സാധാരണക്കാരുടെ സിനിമ. ഞങ്ങളുടെ ഫസ്റ്റ് തിരക്കഥയാണിത്. അത് ബെസ്റ്റായിട്ട് ചെയ്യണം എന്നുണ്ട്. അതങ്ങനെ വരുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നതും. എഴുതാനായി രണ്ട് വർഷത്തോളം എടുത്തിരുന്നു. ദിലീപേട്ടന് പകരം ആദ്യം പ്രണവിനെ വെച്ച് ചെയ്യാമെന്നാണ് ആലോചിച്ചത്. പക്ഷേ അത് കറക്ടായി പ്ലെയ്സ് ആയില്ല. വിനീത് ഏട്ടൻ(വിനീത് ശ്രീനിവാസൻ) ആദ്യമെ ഉണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ദിലീപേട്ടൻ വന്നാൽ നന്നായിരിക്കും എന്ന് തോന്നി. സ്ക്രിപ്റ്റിന് മാറ്റവും വരുത്തി’, എന്ന് നൂറിൻ ഷെരീഫ് പറഞ്ഞു.

Tags:    

Similar News