നിലവിലുളള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ പിരിച്ചുവിടണമെന്ന് സംവിധായകന്‍ വിനയന്‍

നിലവിലുളള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ പിരിച്ചുവിടണമെന്ന് സംവിധായകന്‍ വിനയന്‍;

By :  Sneha SB
Update: 2025-06-29 09:53 GMT

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം ജാനകി ്vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാധത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍.രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന നിലവിലെ സെന്‍സര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് വിനയന്‍ പറഞ്ഞത്.'ജാനകി ്്vs സ്റ്റേറ്റ് ഓഫ്കേരള' എന്ന സിനമയുടെ പേരില്‍ നിന്ന് ജാനകി മാറ്റിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവറ്റു കുട്ടയിലേക്ക് എടുത്തെറിയും മുന്‍പ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.കേന്ദ്ര മന്ത്രിയും സര്‍ക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.2010 ല്‍ പുറത്തിറങ്ങിയ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ച അനുഭവം പങ്കുവച്ചാണ് സംവിധായകന്‍ പ്രതികരിച്ചത്.കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് താന്‍. സെന്‍സറിനായി ഫിലം ചേംബര്‍ നിരാക്ഷേപപത്രം നിഷേധിച്ചു.ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധിയുമായി സെന്‍സര്‍ ബോര്‍ഡിന് മുമ്പില്‍ പോയപ്പോള്‍ സിനിമാ സംഘടനകള്‍ പ്രതിഷേധവുമായെത്തി.സിനിമാക്കാര്‍ ആദ്യമായി സെന്‍സര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയത് അന്നാണ്.' എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News