അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആരാധകർ വലിയ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തെ കണ്ടിരുന്നത്. ദുൽഖർ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. എന്നാൽ പാൻ ഇന്ത്യൻ രീതിയിൽ പുറത്തിറക്കിയ ചിത്രത്തിന് വിചാരിച്ച രീതിയിലുള്ള പ്രതികരണമല്ല പ്രേഷകരുടെ പക്കൽ നിന്നും ലഭിച്ചത്. ആചിത്രത്തിന്റെ പരാജയത്തിന് ശേഷം പിന്നീട് ദുൽഖർ സൽമാൻ മലയാളത്തിൽ ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. അതിനു ശേഷം ദുൽഖറിന്റേതായി നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന തെലുങ് ചിത്രമാണ് ലക്കി ഭാസ്‌ക്കർ. എപ്പോൾ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ 'കിംഗ് ഓഫ് കൊത്തയുടെ' പരാജയത്തിന്റെ കാരണം വെക്തമാക്കിയിരിക്കുമാകയാണ് ദുൽഖർ സൽമാൻ.
' വലിയ കാൻവാസിൽ ഒരുപാട് പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് കൊത്ത. ചിത്രത്തിന്റെ സംവിധയകാൻ അഭിലാഷ് ജോഷിയ തന്റെ സുഹൃത്തായിരുന്നു. അത് അഭിലാഷിന്റെ ആദ്യത്തെ ചിത്രം കൂടെയായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വലിയ പ്രേതീക്ഷയുള്ള ചിത്രമായിരുന്നു കൊത്ത. ഒരു പ്രതീക്ഷിച്ച രീതിയിൽ വിജയമായില്ലെങ്കിൽ ആ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ആളെന്ന നിലയിൽ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദി താനാണ്. അടുത്ത തവണ കഠിനമായ പരിശ്രമിച്ചു ഇതിലും വലിയ രീതിയിൽ ഒരു ചിത്രവുമായി പ്രേക്ഷകരിലേക്ക് ഞങ്ങളെത്തുമെന്നും ദുൽഖർ പറയുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന പ്രൊമോഷൻ ഇവന്റിൽ വെച്ച് വരാനിരിക്കുന്ന ദുൽഖറിന്റെ വരാനിരിക്കുന്ന മലയാള ചിത്രങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. RDX സംവിധയകാൻ നഹാസ് ഹിദയാത്തിന്റെ കൂടെയുള്ള ആക്ഷൻ ചിത്രം , പറവയ്ക്കു ശേഷം സൗബിൻ ഷഹിറുമൊത്തുള്ള ചിത്രം കൂടാതെ നവാഗതനായ ഒരു സംവിധയകന്റെ കൂടെയുള്ള ചിത്രവും ദുൽഖറിന്റേതായി മലയാളത്തിൽ അടുത്ത വർഷമെത്തും.