ശ്രീനി അങ്കിള്‍, ഇതിഹാസം, കുടുംബാംഗമായി ഞാന്‍ ആദരിച്ചിരുന്നയാള്‍
Dulquer Salman pays tribute to Sreenivasan;
മലയാള സിനിമയില്‍ ശ്രീനിവാസന്‍ എന്ന വെളിച്ചം എന്നും നിലനില്‍ക്കുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുടുംബാംഗമായി താന്‍ ആദരിച്ചിരുന്നയാളാണ് ശ്രീനിവാസനെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദുല്‍ഖറിന്റെ കുറിപ്പ്:
സിനിമാറ്റിക് ഇതിഹാസം. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയവരില്‍ ഒരാള്‍. ഒരു കുടുംബാംഗമായി ഞാന്‍ ആദരിച്ചിരുന്ന, ഒപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍. നിങ്ങളുടെ വെളിച്ചം എന്നും നിലനില്‍ക്കും, ശ്രീനി അങ്കിള്‍. വിമല ആന്റി, വിനീത്, ധ്യാന്‍, കുടുംബത്തിന് ശക്തി നല്‍കട്ടേ, പ്രാര്‍ത്ഥിക്കുന്നു