'ജീവിതത്തിലെ രണ്ട് സർപ്രൈസുകൾ, എന്റെ രണ്ട് രഹസ്യങ്ങൾ' ആരാധകരോട് വെളിപ്പെടുത്തി ദുർഗ്ഗ കൃഷ്ണ
വിവാഹ ശേഷവും സജ്ജീവമായി തന്നെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന നടിയാണ് ദുർഗ്ഗാകൃഷ്ണ. ഇപ്പോഴിതാ താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് താരം.
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.
"ജീവിതത്തിലെ രണ്ട് സർപ്രൈസുകൾ, എന്റെ രണ്ട് രഹസ്യങ്ങൾ. എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ചാണ്. എന്നെ എൻ്റെ ഉണ്ണിയേട്ടൻ ആദ്യമായി വിവാഹം എന്ന പോലെ മാല ചാർത്തിയത് ഇവിടെ വച്ചാണ്. ഒരു രീതിയിൽ പറഞ്ഞാൽ അൺ ഒഫിഷ്യൽ മാര്യേജ്. അതിന് ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ ഔദ്യോഗികമായ വിവാഹം നടന്നത്.
അഞ്ച് ദിവസത്തെ കല്യാണാഘോഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അതിനിടയിലിതാ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഏട്ടനും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സർപ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിന് ശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് വി ആർ പ്രഗ്നന്റ്. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ എന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രാർഥനയും, സ്നേഹവും, സപ്പോർട്ടും കൂടെയുണ്ടാവണം. വളരെയധികം സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ദുർഗ കൃഷ്ണ."-നടിയുടെ വാക്കുകൾ.