വന്യമൃഗാക്രമണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ലർക്ക്' ചിത്രീകരണം പൂർത്തിയായി

Update: 2025-05-17 08:10 GMT

 എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് ചിത്രീകരണം പൂർത്തിയായി. മലനിരകളിലെ മനുഷ്യർ നിരന്തരം നേരിടേണ്ടി വരുന്ന വന്യമൃഗ ആക്രമണമാണ് കഥയുടെ പ്രമേയം.

 കേരള ടാക്കീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായാണ് പൂർത്തിയായിരിക്കുന്നത്. എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ

സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം. എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര.. തുടങ്ങിയവർ അഭിനയിക്കുന്നു...

ഛായാഗ്രഹണം: രജീഷ് രാമൻ, തിരക്കഥ സംഭാഷണം: ജുബിൻ ജേക്കബ്, ചിത്രസം‌യോജനം: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, കല: ത്യാഗു തവനൂർ, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, സഹസംവിധാനം ഷമീർ പായിപ്പാട്. മനൂ മഞ്ജിത്തിന്റെ വരികൾക്ക് മനീഷ് തമ്പാൻ ഈണം നൽകുന്നു, 

(പി ആർ ഒ)വാഴൂർ ജോസ്.

Tags:    

Similar News