ബോളിവുഡ് ചിത്രം ചാവയിലെ ലെസിം ഡാൻസിനെതിരെ രൂക്ഷ വിമർശനം; ഗാനരംഗം പൂർണമായും ഒഴുവാക്കി സംവിധായകൻ
ബോളിവുഡ് താരം വിക്കി കൗശൽ നായകനായ പുതിയ ചിത്രമായ ഛാവ. മറാഠ ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഛാവയുടെ ട്രെയിലറിലെ ഒരു രംഗം മഹാരാഷ്ട്രയിൽ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായ നടൻ വിക്കി കൗശൽ, ചിത്രത്തിൽ സംഭാജിയുടെ ഭാര്യ മഹാറാണി യേശുഭായിയായി അഭിനയിക്കുന്ന നടി രശ്മിക മന്ദാനയ്‌ക്കൊപ്പം ലെസിം എന്ന നൃത്തം അവതരിപ്പിക്കുന്നത് ട്രെയ്ലറിൽ കാണിക്കുന്നുണ്ട് . ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പലരും ഈ രംഗത്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാജാവിൻ്റെ പിൻഗാമിയും മുൻ രാജ്യസഭാ എംപിയുമായ ഹത്രപതി സംഭാജിരാജെ ഗാനത്തിൽ രാജാവിനെ ചിത്രീകരിക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയും ചലച്ചിത്ര പ്രവർത്തകർ എടുത്ത അനാവശ്യ സിനിമാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്ര വ്യവസായ വകുപ്പും മറാഠി ഭാഷ മന്ത്രിയുമായ ഉദയ് സാമന്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 'ഛത്രപതി സാംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഹിന്ദി സിനിമ നിർമ്മിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും,എന്നാൽ വിദഗ്ധരെയും അറിവുള്ളവരെയും കാണിക്കാതെ ഈ സിനിമ റിലീസ് ചെയ്യരുതെന്നാണ് തങ്ങളുടെ നിലപാടെന്നും പോസ്റ്റിൽ മന്ത്രി പറഞ്ഞു'.
ഇതേതുടർന്ന് ഗാനരംഗം പൂർണമായും ചിത്രത്തിൽ നിന്നും ഒഴുവാക്കുമെന്നു സംവിധായകൻ ലക്ഷ്മൺ ഉതേകർ പറഞ്ഞിരുന്നു. ഇപ്പോൾ ഡിലീറ്റ് ചെയ്ത സീനിനെക്കുറിച്ച് ശക്തമായ പ്രസ്താവന നടത്തിയിരിക്കുകയാണ് വിക്കി കൗശാൽ.
"ലെസിം ഭാഗം 20-30 സെക്കൻഡ് മാത്രമായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ഇത് ഒരു ചിത്രത്തിൻ്റെ ഒരു ഭാഗം മാത്രമല്ല, നമ്മുടെ സംസ്കാരത്തെ ലോകത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു.സംഭാജി മഹാരാജ് ജനങ്ങളുടെ രാജാവായിരുന്നു, ആരെങ്കിലും അദ്ദേഹത്തോട് ലെസിം കളിക്കാൻ ആവശ്യപ്പെട്ടാൽ, രാജാവ് തീർച്ചയായും കളിക്കാൻ ബാധ്യസ്ഥനാകും. എന്നാൽ അത് സംസ്കാരത്തിന് എതിരാണ് എന്ന് തോന്നിയാൽ തീർച്ചയായും ഒഴിവാക്കും.'' വിക്കി കൗശാൽ പ്രതികരിച്ചു.
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നാടോടി നൃത്തരൂപമാണ് ലെസിം അല്ലെങ്കിൽ ലാസിയം.
ഛത്രപതി ശിവാജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതകഥയാണ് ഛാവ പറയുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ തന്നെയാണ് വിക്കി കൗശൽ അവതരിപ്പിക്കുന്നത്. കൂടാതെ രശ്മിക മന്ദന്ന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 14ന് പുറത്തിറങ്ങും.