എനിക്ക് അവളില്‍ സന്തോഷമുണ്ട് അവള്‍ക്കും അങ്ങനെ തന്നെയാണ്.
ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നായിക എന്ന തലത്തിലേക്ക് ഉയർന്ന് നിൽക്കുന്ന ആളാണ് അനശ്വര രാജൻ. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അനശ്വരയുടെ വളർച്ച സിനിമയിലൂടെ തന്നെയായിരുന്നു. ഉദാഹരണം സുജാതയിൽ പത്താം ക്ലാസ് വിദ്യാർഥിയായി അരങ്ങേറിയ അനശ്വര തണ്ണീർ മത്തൻ ദിനങ്ങളിൽ പ്ലസ് ടു വിദ്യാർത്ഥിയായി. സൂപ്പർ ശരണ്യയിലേക്കെത്തിയപ്പോൾ കോളേജ് വിദ്യാർഥിനിയും.പ്രണയ വിലാസം എന്ന ചിത്രം അനശ്വരയിലെ അഭിനേത്രിയുടെ പക്വത കാട്ടി തന്ന ചിത്രമായിരുന്നു. പിന്നീട് ഇങ്ങോട്ട് മോഹൻലാലിനൊപ്പം ചെയ്ത നേരും ആസിഫ് അലിക്കൊപ്പം ചെയ്ത രേഖചിത്രവും മികച്ച വിജയങ്ങളായി. ഓരോ കഥാപാത്രങ്ങളിലൂടെയും അനശ്വര രാജൻ എന്ന അഭിനേത്രി സ്വയം തിരുത്തുകയും പുതുക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടു.
അനശ്വരാക്കൊപ്പം സൂപ്പർശരണ്യ എന്ന ചിത്രത്തിൽ പ്രശംസിക്കപ്പെട്ട അഭിനയമാണ് മമിത ബൈജുവും കാഴ്ച വച്ചത്. പ്രേമലു എന്ന ചിത്രം വലിയ വിജയം ആകുകയും പിന്നീട് തമിഴിൽ നിന്ന് വരെ മമിതയെ തേടി അവസരങ്ങൾ എത്തുകയും ചെയ്തു. മമിതയും അനശ്വരയും ഉറ്റസുഹൃത്തുക്കളാണ്.
മമിത ബൈജുവിനെയും അനശ്വര രാജനെയും വെച്ചുള്ള താരതമ്യപ്പെടുത്തലുകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അത്തരം താരതമ്യങ്ങളോട് പ്രതികരിക്കുകയാണ് അനശ്വര.
തന്റെ അടുത്ത സുഹൃത്താണ് മമിതയെന്നും അവരുടെ ഉയര്‍ച്ചയില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അന്വശ്വര പറയുന്നു. ഇന്‍ഡസ്ട്രിയില്‍ തനിക്ക് കിട്ടിയ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ടാണ് മമിതയെന്നും സൂപ്പര്‍ ശരണ്യയുടെ സമയത്താണ് തങ്ങള്‍ കൂട്ടുകാരാകുന്നതെന്നും അവര്‍ പറഞ്ഞു.
തന്റെ സുഹൃത്ത് എന്നല്ല, ഏതൊരു മലയാളിയും അന്യഭാഷകളിലും മറ്റുമായി സിനിമ ചെയ്യുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും അനശ്വര രാജന് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഇരുവര്‍ക്കും തങ്ങളുടെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും രണ്ട് ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ എപ്പോഴും അസൂയയും ഈഗോയും മാത്രമാണ് ഉള്ളത് എന്ന് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അന്വശ്വര.
‘ഇല്ല. ഒരിക്കലുമില്ല. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ എനിക്ക് ഫസ്റ്റ് കിട്ടിയ ബെസ്റ്റ് ഫ്രണ്ടാണ് മമിത. സൂപ്പര്‍ ശരണ്യയുടെ സമയത്ത്. എനിക്കധികം കോമ്പിനേഷന്‍ ഉണ്ടാകുന്നതും, ഞാന്‍ ഒരുമിച്ച് അധികം ഉണ്ടായിരുന്നതും മമിതയുടെ കൂടെയാണ്. എന്റെയൊരു ബെസ്റ്റ് ഫ്രണ്ടാണ് മമിത. അങ്ങനെ ഇന്‍ഡസ്ട്രിയില്‍ കുറെക്കാലമായിട്ട് ഉണ്ടായിരുന്ന ഒരാള്‍ കുറെ സിനിമകള്‍ ചെയ്ത് ബ്രേക്ക് കിട്ടിയ സിനിമയാണ് ശരണ്യ.
അതിപ്പോള്‍ എന്റെ സുഹൃത്ത് എന്നല്ല, മലയാളത്തില്‍ ആര് പുറത്ത് പോയിട്ട് സിനിമകള്‍ ചെയ്യുകയാണെങ്കിലും അത് സന്തോഷമുള്ള കാര്യമാണ്. അതും വിജയ്യുടെ കൂടെ ഒരു സിനിമ, സൂര്യയുടെ കൂടെ ഒരു സിനിമ അങ്ങനെ ബാക്ക് ടൂ ബാക്ക് സിനിമ കമ്മിറ്റ് ചെയ്യുകയാണ്. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. വി ബോത്ത് ആര് റൂട്ടിങ് ഫോര്‍ ഈച്ച് അതര്‍. എനിക്ക് അവളില്‍ സന്തോഷമുണ്ട് അവള്‍ക്കും അങ്ങനെ തന്നെയാണ്. എപ്പോഴും രണ്ട് പേര് തമ്മിലുള്ള ബന്ധത്തില്‍ ഈഗോ ഉണ്ടാകണമെന്നോ അത് കുശുമ്പുണ്ടാകണമെന്നോ എന്നൊന്നും ഇല്ല,’ അന്വശര രാജന് പറയുന്നു.