ഞാൻ ഭയങ്കര ഇമോഷണൽ ആണ്, അത്തരം രംഗങ്ങൾ സാമാന്യം ഭേദപ്പെട്ട രീതിയിൽ അഭിനയിക്കാനാകുന്നത് അതിനാലാണ് : ഐശ്വര്യ ലക്ഷ്മി

Update: 2025-05-27 07:32 GMT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികനടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴ്ലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സൂരി നായകനായ മാമൻ ആണ് താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം.

പല സിനിമകളിലും ഐശ്വര്യ ലക്ഷ്മിയുടെ വൈകാരിക രംഗങ്ങളിലെ പ്രകടനം വളരെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ താൻ നല്ല ഇമോഷണൽ ആണെന്നും അതുകൊണ്ടാണ് അത്തരം രംഗങ്ങൾ സാമാന്യം ഭേദമായി അഭിനയിക്കാൻ കഴിയുന്നതെന്നുമാണ് ഐശ്വര്യ പറയുന്നത്. ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇമോഷണൽ ആണോ എന്ന അവതരികയുടെ ചോദ്യത്തിനാണ് ഐശ്വര്യ ഇത്തരത്തിൽ മറുപടി പറഞ്ഞത്.

'അതേ ഞാൻ ഭയങ്കര ഇമോഷണലാണ്. സൂരി സർ അന്ന് വേദിയിൽ വച്ച് എന്നെ അഭിനന്ദിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി. അതിന് മുമ്പ് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞതും ഞാൻ കേട്ടിരുന്നു. എല്ലാം കൂടെ ആയപ്പോൾ വല്ലാതെ ഇമോഷണലായി പോയി. എന്നോട് എൻ്റെ സുഹൃത്തുക്കൾ പറയും നീയൊരു നായികയല്ലേ ആ മൂക്ക് പിഴിയാതെ എങ്കിലും ഇരുന്നൂടെ എന്ന്. വൈകാരികമായി പെരുമാറുന്നത് ക്ഷണികമാണ്. അങ്ങനത്തെ സന്ദർഭങ്ങൾ വരുമ്പോഴാണ്. അന്നേരം അങ്ങനെ തോന്നിയില്ലെങ്കിൽ എന്റെ മനസ് മരിച്ച് പോയെന്നല്ലേ അർഥം. എൻ്റെ മനസ് മരിച്ചിട്ടില്ല. അതുകൊണ്ടാണ് കുറച്ചെങ്കിലും ഭേദപ്പെട്ട് അഭിനയിക്കാൻ പറ്റുന്നത്': ഐശ്വര്യയുടെ വാക്കുകൾ

Tags:    

Similar News