'വേദന ഒട്ടും സഹിക്കില്ല, എങ്ങനെ അവൾ ചെയ്തു എന്നറിയില്ല': തന്റെ മുഖം മകൾ ടാറ്റു ചെയ്തതിനെക്കുറിച്ച് ഉമ്മനായർ

Update: 2025-05-29 08:18 GMT

കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ താരം ഉമ നായരുടെ മകളുടെ കല്യാണം. സീരിയൽ മേഖലയിലെ മിക്ക താരങ്ങളും ഒന്നിച്ച് കൂടിയ അവസരമായിരുന്നു അത്. മകൾക്കും തനിക്കുമിടയിലെ ഏറ്റവും ബെസ്റ്റ് മൊമൻ്റ് തൻ്റെ മുഖം അവൾ ടാറ്റൂ ചെയ്തതാണ് എന്നാണ് ഉമാ നായർ വീഡിയോയിൽ പറയുന്നത്.

"മോൾ അത് ചെയ്യും എന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. കാരണം അവൾ ഒട്ടും വേദന സഹിക്കാത്തയാളാണ്. എങ്ങനെ അവൾ അത് ചെയ്തു എന്നറിയില്ല. അത് എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് മൊമൻ്റ് ആയിരുന്നു", ഉമാ നായർ പറഞ്ഞു. നടി ദുർഗാ കൃഷ്‌ണ അടക്കമുള്ളവർ ഉമാ നായർ പങ്കുവെച്ച വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

"എന്റെ ജീവിതത്തിലെ ഈ വലിയ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇന്നുവരെ എൻ്റെ ഒപ്പം കഴിഞ്ഞ 23 വർഷങ്ങളായി സഞ്ചരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി... സ്നേഹം... പേരു പറഞ്ഞാൽ തീരാത്ത ഒരു ലിസ്റ്റ് എന്റെ മുന്നിൽ ഉണ്ട് അതുകൊണ്ടാണ് ഇവിടെ എടുത്ത് പറയാത്തത് സുഹൃത്തുക്കൾ, സ്നേഹിക്കുന്നവർ, കുടുംബം അങ്ങനെ പോകും. ഈ വിവാഹം ഇത്രയും അനുഗ്രഹം ആക്കി തന്ന എൻ്റെ ദൈവങ്ങൾ... എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക്... സ്നേഹം നിറഞ്ഞ നന്ദി...", എന്നാണ് മകളുടെ വിവാഹ ശേഷം ഉമാ നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമാ നായർ. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗൗരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങുകൾക്കിടെ ഗൗരിയുടെ കണ്ണു നിറയുന്നതും വിവാഹവീഡിയോകളിലും ചിത്രങ്ങളിലും കാണാം.

Tags:    

Similar News