' ഓസിയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊന്നും വിളിക്കുന്നതിനോട് താൽപ്പര്യം ഇല്ല'-ഇഷാനി കൃഷ്ണ

Update: 2025-05-23 06:37 GMT

ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്നെ കുട്ടികൾ കുഞ്ഞമ്മ, ചിറ്റ തുടങ്ങിയ പേരുകൾ വിളിക്കുന്നത് ഇഷ്ടമല്ല എന്നും തനിക്ക് നാളെ കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ അവർ പോലും തന്നെ അമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല എന്നാണ് ഇഷാനി പറഞ്ഞത്. തന്നെ ഇഷാനി എന്നോ ബിത്തു എന്നോ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഇഷാനി പറയുന്നു. ഓസിയുടെ കുഞ്ഞു എന്ത് വിളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇഷാനി ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്.

" ഞാൻ ഇപ്പോഴും എന്റെ മനസ്സിൽ ഒരു കുട്ടിയാണ്. എന്നെ മറ്റൊരു കുട്ടിയും കുട്ടിയായി കാണുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ട് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിക്കുന്നതിനോട് താല്പര്യമില്ല. എന്നെ കുട്ടികൾ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ പേര് ഓസിയുടെ കുഞ്ഞു വിളിക്കാൻ സമയമെടുക്കും. അതുകൊണ്ട് ഷോർട്ട് ഫോമിലുള്ള എന്തെങ്കിലും പേര് വിളിക്കാൻ പഠിപ്പിക്കും. ഞാൻ എന്റെ അമ്മയുടെ മകളാണ്. എന്നെ ആരും അമ്മ എന്ന് വിളിക്കുന്നതിനോട് താൽപ്പര്യം ഇല്ല. എന്റെ കുട്ടിയോടും പേര് വിളിക്കാൻ തന്നെയായിരിക്കും പഠിപ്പിക്കുക. എന്നാണ് ഇഷാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

ഇഷാനിക്കെതിരെ വിമർശനങ്ങളുമായി കമന്റ് ബോക്സിൽ നിറയുന്നവർ ധാരാളമാണ്. എന്നാൽ ഇഷാനി പറഞ്ഞതിനെ പിന്തുണക്കുന്നവരും കുറവല്ല.

Tags:    

Similar News