' അഭിനയം കണ്ട് സ്വന്തം ഡയലോഗ് മറന്നു പോയിട്ടുണ്ട്': അഭിരാമിയെ പ്രശംസിച്ച് കമൽ ഹാസൻ
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികാ നടിയാണ് അഭിരാമി. വേറെയും മലയാള ചാത്രങ്ങളിൽ അഭിനയിച്ചട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഒരു വലിയ ഇടവേളക്ക് ശേഷം ചലച്ചിത്രാഭിനയ രംഗത്തേക്ക് മടങ്ങി വന്ന അഭിരാമി കമലഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിലും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ അഭിരാമിയുടെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് സാക്ഷാൽ കമല ഹാസൻ. ഡബ്ബിങ് സമയങ്ങളിൽ അഭിരാമിയുടെ അഭിനയം കണ്ട് സ്വന്തം ഡയലോഗ് മറന്നു പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് കമൽ ഹാസൻ പറയുന്നത്.തഗ് ലൈഫിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
'അത്ഭുതകരമായ നടിയാണ് അഭിരാമി. അഭിരാമിയുടെ പേര് പറയുമ്പോൾ ഇവിടെ വെൽക്കം ബാക്ക് എന്ന് പറഞ്ഞില്ലേ, എന്നാൽ ഞങ്ങൾ ഒരിക്കലും അവളെ ഉപേക്ഷിച്ചിരുന്നില്ല. അവളാണ് ഞങ്ങളെ ഉപേക്ഷിച്ചത്.
അവരുടെ അഭിനയം ഞാൻ ഡബ്ബ് ചെയ്യുന്ന സമയത്ത് കണ്ടിട്ട് എന്റെ ഡയലോഗ് വരെ മറന്നുപോയി. വിരുമാണ്ടി എന്ന സിനിമയുടെ സമയത്ത് തന്നെ അത് നടന്നിട്ടുണ്ട്. വീരുമാണ്ടി എല്ലാം ചെയ്യുന്ന സമയത്ത് ഞാൻ പല സീനും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്, കമൽ ഹാസൻ പറയുന്നു.
മണിരത്നം ഒരുക്കുന്ന തഗ് ലൈഫിൽ ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇരുവരും വീണ്ടും ജനിക്കുന്നത്.
കമൽഹാസന്റെ വിരുമാണ്ടി എന്ന ചിത്രത്തിലെ മധുരക്കാരിയായ ഗ്രാമീണ പെൺകുട്ടിയുടെ വേഷം അഭിരാമിക്ക് വലിയ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്.
1995ൽ അടൂർ ഗോപാലകൃഷ്ണൻ്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അഭിരാമി അഭിനയരംഗത്തേക്ക് വരുന്നത്.
അർജുൻ നായകനായ വാനവിൽ എന്ന സിനിമയിലൂടെയാണ് തമിഴിൽ അഭിരാമി ചുവടുറപ്പിക്കുന്നത്.