'ജീവിച്ചിരുന്നെങ്കില്‍ ആ നടൻ ഇന്ന് മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു': മധു
മലയാള സിനിമ ഇഷ്ട്ടപെടുന്നവർ ഓര്‍ത്തിരിക്കുന്ന പ്രിയപ്പെട്ട നടനാണ് മധു. ഒട്ടനവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ നടന് ജയനെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്മാന് എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന് എന്നും അദ്ദേഹം പറഞ്ഞു.
മധുവിന്റെ വാക്കുകള്‍ ഇങ്ങനെ
‘ജയനില്‍ എനിക്ക് തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ആ ശരീരം ജയന് പൊന്നുപോലെയാണ് സൂക്ഷിച്ചത്.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്മാന് എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു.
കോളിളക്കം സിനിമയില്‍ ഞാന്‍ ജയന്റെ അച്ഛനായാണ് അഭിനയിച്ചത്. അതിനുമുമ്പ് ഐ.വി. ശശിയുടെ മീനിലും ചന്ദ്രകുമാറിന്റെ ദീപത്തിലും ഞാന്‍ ജയന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയ്ക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരുന്നെങ്കില്‍ ജയന് മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു.’