ലോകേഷ് യൂണിവേഴ്സിലെ ആദ്യ ചിത്രം: കൈതിയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് സൂചന

Update: 2025-05-28 09:55 GMT

ലോകേഷ് യൂണിവേഴ്സിലെ ചിത്രങ്ങളിൽ കാര്‍ത്തി നായകനായി എത്തി വൻ വിജയമായി മാറിയ ചിത്രമാണ് കൈതി. ഇപ്പോഴിതാ കൈതി 2 വിന്റെ പുത്തൻ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ചത് കൈതിയാണ്. കൈതി 2 വിന്റ പ്രീപ്രൊഡക്ഷൻ ജോലികള്‍ തുടങ്ങി എന്നും ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിര്‍മാതാവ് എസ് ആര്‍ പ്രഭു വെളിപ്പെടുത്തി.

അതേസമയം കൈതിയുട ആദ്യ ഭാഗത്തിന് സംഗീത സംവിധാനം ചെയ്ത സാം സി എസാകും കൈതി 2 വിലെയും സംഗീത സംവിധായകൻ എന്ന അപ്‍ഡേറ്റും നേരത്തെ ചര്‍ച്ചയായിരുന്നു. സാം സി എസ്സായിരുന്നു കൈതിയുടെയും സംഗീതം ഒരുക്കിയത്. 2025 പകുതിയോടെ ചിത്രം തുടങ്ങാനായി സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയൊരുക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ലോകേഷ് കനകരാജ് ഒടുവിൽ സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വൻ വിജയം ആയിരുന്നു. ബോക്സ് ഓഫീസിൽ വൻ ഹിറ്റായ ലിയോയുടെയും രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകളും  പുറത്തു വരുന്നുണ്ട്.

Tags:    

Similar News