മോഹൻലാൽ തമിഴിൽ സൂപ്പർ താരത്തിന്റെ അച്ഛനായുള്ള രണ്ടാം വരവിനൊരുങ്ങുകയാണോ ?

Update: 2025-05-11 05:21 GMT

മോഹൻ ലാൽ വീണ്ടും ഒരു സൂപ്പർ താരത്തിന്റെ അച്ഛൻ റോളിൽ തമിഴിൽ രണ്ടാം വരവിനൊരുങ്ങുന്ന എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുഡ് നൈറ്റ്’ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ വിനായക് ചന്ദ്രശേഖറിന്റെ 24ാമത് ചിത്രത്തിൽ ശിവകാർത്തികേയന്റെ അച്ഛനായി മോഹൻ ലാൽ എത്താൻ നസാധ്യതയുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് മുപ് 2014 ൽ ഇറങ്ങിയ വിജയുടെ ജില്ല എന്ന ആക്ഷൻ ചിത്രത്തിൽ വിജയുടെ അച്ഛൻ റോളിൽ മോഹൻലാൽ എത്തിയിരുന്നു. വലിയ ആവേശത്തിലാണ് പ്രേക്ഷകർ ആ കോംബോ സ്വീകരിച്ചത്. വീണ്ടും രണ്ടാമത് ശിവ കാർത്തികേയൻ കോമ്പൊയിൽ മോഹൻലാൽ എത്തുമെന്ന വാർത്തയും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

മോഹൻ ലാൽ നായകനായ തരുൺ മൂർത്തി ചിത്രം ചിത്രം തുടരും തിയറ്റർ മികച്ച വിജയം തുടരുകയാണ്. നിലവിൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻ ലാൽ. അതേസമയം, ശിവകാർത്തികേയൻ എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘മധരാസി’യിലൂടെയാണ് അടുത്തതായി എത്തുന്നത്. ചിത്രം ഈ വര്ഷം സെപ്തംബര് 9 ന് തിയറ്ററിൽ എത്തും. കൂടാതെ, രവി മോഹൻ, ശ്രീലീല, അധർവാ മുരളി എന്നിവരോടൊപ്പം ‘പരാശക്തി’ എന്ന സിനിമയുടെ ഷൂട്ടിംഗിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News