രാജമൗലി ഒരുക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ'ബയോബിക്കിൽ ദാദാസാഹേബ് ഫാൽക്കയായി ജൂനിയർ എൻടിആർ എത്തുമെന്ന് സൂചന

Update: 2025-05-15 06:48 GMT

എസ്.എസ്. രാജമൗലി ഒരുക്കുന്ന ദാദ സാഹേബ് ഫാൽക്കേയുടെ ബയോപ്പിക്കായ മേഡ് ഇൻ ഇന്ത്യ’ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ ദാദ സാഹേബ് ഫാൽക്കെയായി എത്തുമെന്ന് സൂചന. 2023 സെപ്റ്റംബറിൽ രാജമൗലി ‘മേഡ് ഇൻ ഇന്ത്യ’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറക്കിയിരുന്നു. വരുൺ ഗുപ്ത (മാക്സ് സ്റ്റുഡിയോ), എസ്.എസ്. കാര്‍ത്തികേയ (ഷോയിംഗ് ബിസിനസ്) എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രം ഒരു പാൻ ഇന്ത്യ റിലീസായി ആണ് പ്രഖ്യാപിക്കപ്പെട്ടത്.

എസ്.എസ്. രാജമൗലി, വരുൺ ഗുപ്ത, എസ്.എസ്. കാർത്തികേയ എന്നിവരടങ്ങിയ ടീം ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കിയതായാണ് അറിയാൻ കഴിയുന്നത്. ഈ തിരക്കഥ ജൂനിയർ എൻടിആറിനോട് അവതരിപ്പിച്ചതായും, അദ്ദേഹം ഉടൻ തന്നെ അഭിനയത്തിന് സമ്മതം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിന് ശേഷം നെൽസൺ ദിലീപ് കുമാറിന്റെ ചിത്രത്തിലേക്ക് നീങ്ങും. അതിന് ശേഷമായിരിക്കും അദ്ദേഹം ‘മേഡ് ഇൻ ഇന്ത്യ’യുടെ ഷൂട്ടിംഗിലേക്ക് കടക്കുക.

“മേഡ് ഇൻ ഇന്ത്യ ജൂനിയർ എൻടിആറിന് ആക്ഷൻ ജോണറിൽ നിന്ന് ഒരു ഇടവേളയും വ്യത്യസ്തയും നൽകുന്ന കഥാപാത്രം ആയിരിക്കും എന്നാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്. ഇതിനിടെ, ജൂനിയർ എൻടിആർ അഭിനയിച്ചിരിക്കുന്ന 'വാർ 2' സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

Tags:    

Similar News