'ആഘോഷ'ത്തിന് തുടക്കം കുറിച്ച് ലാൽജോസ്. പുതിയ ക്യാമ്പസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ഗുമസ്തൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'ആഘോഷം' എന്ന കലാലയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമ്മം നടത്തിയാണ് ചിത്രീകരണം ആരംഭിച്ചത്.നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ്പും നൽകി. പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ഫാദർ മാത്യു വാഴയിൽ, ഫാദർ ജോസഫ് ഓലിക്കൽ, ചിത്രത്തിൻറെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ,നിർമ്മാതാക്കൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽ ജോസ് ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. തന്റെ നീലത്താമര എന്ന ചിത്രത്തിനൊഴികെ മറ്റൊരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലായെന്ന് ലാൽ ജോസ് ചടങ്ങിൽ പറഞ്ഞു.
വിജയരാഘവൻ, സ്ഫടികം ജോർജ്, ജെയ്സ് ജോർജ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, നന്ദു പൊതുവാൾ, നിഖിൽ രൺജി പണിക്കർ, ദിവ്യദർശൻ, സിനു സൈനുദ്ദീൻ,റുബിൻ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യൻ, ചിത്രത്തിലെ നായിക\ റോസ്മിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വർഗം എന്ന ചിത്രത്തിനു ശേഷം സി.എൻ. ഗ്ലോബൽ മൂവിസ് നിർമ്മിക്കുന്ന ചിത്രമാണ് 'ആഘോഷം'.പ്രധാനമായും ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കുട്ടികളുടെ ആഘോഷത്തിമിർപ്പും, അവർക്കിടയിലെ കിടമത്സരങ്ങളും, പ്രണയവുമെല്ലാം ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറാണ് ചിത്രം.
നരേൻ , വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആൻ്റെണി. രൺജി പണിക്കർ, അജുവർ
ഗീസ്.റോസ്മിൻ,ബോബികുര്യൻ.ഷാജു ശ്രീധർ.റോണി ഡേവിഡ് രാജ്. ശ്രീകാന്ത് മുരളി, ദിവ്യദർശൻ,റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി.കെ.ഫെർണാണ്ടസ്,മഖ്ബൂൽ സൽമാൻ മനു രാജ്,, ഫൈസൽ മുഹമ്മദ്,വിജയ് നെല്ലിസ്,കൃഷ്ണ, നാസർ ലത്തീഫ്, 'ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്,ജെൻസ് ജോസ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസൻ്റ് ,ഛായാഗ്രഹണം -റോ ജോ തോമസ്
എഡിറ്റിംഗ് -ഡോൺ മാക്സ് -കലാസംവിധാനം - രാജേഷ്.കെ. സൂര്യ.
സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ.ബ്രാംഗ്ളൂർ)
എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
(പി ആർ ഓ) വാഴൂർ ജോസ്.