ഈ ജന്മത്തിൽ തനിക്ക് കുട്ടികൾ വേണ്ടെന്ന് ലെന
2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. ഈ ജന്മത്തിൽ തനിക്ക് കുട്ടികൾ വേണ്ടെന്ന് വീണ്ടും പറയുകയാണ് ലെന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തിൽ തീരുമാനിച്ചതാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോൾ. അന്ന് അങ്ങനെയാെരു തീരുമാനം എടുക്കേണ്ട യാതൊരു കാര്യവുമില്ല. ആ സമയത്ത് അങ്ങനെ ഒരു ചിന്ത വന്നതാണ്. അമ്മ ആ കാലഘട്ടത്തിൽ പെരിമെനോപോസിലൂടെ കടന്ന് പോകുകയാണ്. ഇത് മനസിലാകാത്തത് കൊണ്ട് ഞാനും ഇത് പോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച് സ്വയം പഠിക്കണം എന്ന് അന്ന് ഞാൻ ചിന്തിച്ചു.കുട്ടികളൊക്കെയായി അമ്മയായിരുന്നെങ്കിൽ എനിക്ക് സ്പിരിച്വാലിറ്റിയിൽ ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും വർഷം കരിയറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാൻ ഉണ്ടാകില്ല. പിന്നീട് ആ തീരുമാനത്തിൽ തന്നെ നിൽക്കാൻ കാരണം അതാണ്. തീരുമാനം മാറ്റണോ എന്നാലാേചിച്ചപ്പോൾ വേണ്ട, അത്മീയതിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്ന് തന്നെ ബോധ്യപ്പെട്ടു.ഇവ ചെയ്യുമ്പോൾ കുട്ടികൾക്ക് വേണ്ടി സമയം കൊടുക്കാനാകില്ല. കുട്ടികൾ എന്നത് തീരുമാനമായിരിക്കണമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ. കുട്ടികളെ ആരെങ്കിലും നോക്കിക്കോട്ടെ എന്ന് വിചാരിക്കുന്ന പാരന്റിംഗ് ഉണ്ടാക്കുന്ന ഒരുപാട് കൺഫ്യൂഷൻ കുട്ടികളിലുണ്ട്. എന്റെ അഭിപ്രായത്തിൽ അത് ശരിയല്ല. നിങ്ങൾക്ക് കുട്ടികൾ വേണമെങ്കിൽ കരിയർ ചിലപ്പോൾ ത്യജിക്കേണ്ടി വരും. കരിയർ വേണമെങ്കിൽ കുട്ടികൾ വേണ്ടെന്ന് വെക്കേണ്ടി വരുമായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ പറയുന്നതാണ് ശരി എന്നല്ല. ഇതാണ് എന്റെ വിശ്വാസം. ഇപ്പോൾ ഞാൻ 45 വയസിലേക്ക് കടക്കുന്നു. കുട്ടികൾ വേണമെന്ന് പ്ലാൻ ചെയ്യാൻ പറ്റിയ പ്രായമാണിതെന്ന് കരുതുന്നില്ല. ചിലർ ചെയ്യുന്നുണ്ടാകും. ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്,' ലെന പറയുന്നു.