രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടി പ്രതിഫലം

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Update: 2026-04-03 17:55 GMT

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News