തനിക്ക് മിസ് ആയ കഥാപാത്രങ്ങളെ പറ്റി മനസുതുറന്ന് നടൻ ഭരത്.
വലിയ മിസ് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്', ഭരത്തിന്റെ വാക്കുകൾ.
By : Aleenamol Aji
Update: 2026-04-03 17:58 GMT
കരിയറിൽ തനിക്ക് മിസ് ആയ കഥാപാത്രങ്ങളെ പറ്റി മനസുതുറന്ന് നടൻ ഭരത്. തിരുവിളയാടൽ ആരംഭം, കോ എന്നീ സിനിമകൾ താൻ ചെയ്യാനുള്ള സിനിമകൾ ആയിരുന്നെന്നും അതിൽ കോ മിസ് ആയത് വലിയൊരു നഷ്ടമായി കണക്കാക്കുന്നു എന്നും ഭരത് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ കാളിദാസ് 2 വിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.തിരുവിളയാടൽ ആരംഭം ഞാൻ ചെയ്യേണ്ടി ഇരുന്ന സിനിമയായിരുന്നു. ആ സമയത്ത് ഫെബ്രുവരി 14 എന്ന സിനിമ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് എന്തോ എനിക്ക് ആ കഥ വർക്ക് ആയില്ല. അതിന് ശേഷം ആ സിനിമ ധനുഷിനെ വെച്ച് ചെയ്തു. ശരിക്കും കാതൽ ധനുഷ് ചെയ്യേണ്ട സിനിമ ആയിരുന്നു. അതുപോലെ 'കോ'യും ഞാൻ ചെയ്യാനിരുന്ന സിനിമ ആയിരുന്നു. അതൊരു വലിയ മിസ് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്', ഭരത്തിന്റെ വാക്കുകൾ.