തമ്മിൽ ഭേദം മൂത്ത ചെക്കൻ'; 'അവര് വല്യ കുഴപ്പമില്ല, ഞാൻ കുറച്ച് പ്രശ്നാ' വയറലായി മാധവ് സുരേഷിന്റെ മറുപടി

Update: 2025-06-22 10:34 GMT

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് നിലവിൽ കേന്ദ്ര മന്ത്രികൂടിയായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ സിനിമയിൽ എത്തി കഴിഞ്ഞു. ഏറ്റവും അടുത്തായി ഇളയ മകൻ മാധവ് സുരേഷ് അഭിനയത്തിലേക്ക് തന്നെ തിരിഞ്ഞിട്ടുണ്ട്. നിലിവിൽ സുരേഷ് ഗോപിക്ക് ഒപ്പം ആദ്യമായി സ്ക്രീൻ പങ്കിട്ട സിനിമയാണ് മാധവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഗോകുൽ സുരേഷിനെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് മാധവ് സുരേഷ്. പലപ്പോഴും പല കാര്യങ്ങളോടും വളരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാനും താരം മറക്കാറില്ല.

ഇപ്പോഴിതാ തന്റെ്റെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് മാധവ് സുരേഷ് നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. "ഫാമിലി ഫുൾ ഇതന്നെ. ആ മൂത്ത ചെക്കൻ ആണെന്ന് തോനുന്നു തമ്മിൽ ഭേദം", എന്നായിരുന്നു കമന്റ്. ഇതിൽ ശ്രദ്ധയിൽപ്പെട്ട മാധവിൻ്റെ മറുപടിയും പിന്നാലെ എത്തി. "അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല. ഞാൻ കുറച്ചു പ്രശ്‌നമാ ബ്രോ", എന്നായിരുന്നു മാധവിൻ്റെ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തിരുന്നു.

അതേസമയം, സുരേഷ് ഗോപിയും മാധവും ഒന്നിക്കുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളം എന്ന ചിത്രത്തിലെ ജാനകി എന്ന പേര് മാറ്റണമെന്ന് പറഞ്ഞ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ജാനിക എന്ന പേര് മാറ്റണം എന്നാണ് ആവശ്യം. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഇത് മാറ്റണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. ജൂൺ 27ന് റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് സെൻസർ ബോർഡിന്റെ ഈ നീക്കം. 

Tags:    

Similar News