ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ്... മേജര്‍ രവി ചിത്രം 'പഹല്‍ഗാം'
Major Ravi announces new movie Pahalgam;
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പഹല്‍ഗാം'. ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടത്തി.
മേജര്‍ രവിയും അനൂപ് മോഹനും ചേര്‍ന്ന്, പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പാന്‍-ഇന്ത്യ റിലീസായി ചിത്രം എത്തും. ഒന്നിലധികം ഭാഷകളില്‍ ചിത്രം ഡബ് ചെയ്യും.
ഛായാഗ്രഹണം-എസ് തിരുനാവുക്കരസ്, എഡിറ്റിംഗ്-ഡോണ്‍ മാക്‌സ്, സംഗീതം-ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-വിനീഷ് ബംഗ്ലാന്‍, മേക്കപ്പ്-റോണെക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ടര്‍-കെച്ച ഖംഫാക്ക്ഡി, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ-അര്‍ജുന്‍ രവി, പി ആര്‍ ഒ-ആതിര ദില്‍ജിത്ത്.