Ott ഡേറ്റ് പ്രഖ്യാപിച്ച് നിവിൻ പോളിയുടെ ഫാർമ

നിവിൻ പോളിയുടെ ഫാർമ ഡിസംബർ 19 ന് Jio ഹോട്സ്റ്ററിൽ;

Update: 2025-12-05 15:28 GMT



നിവിൻ പോളിയെ നായകനാക്കി പി ആർ അരുൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാർമ എന്ന വെബ് സീരീസ് ഈ മാസം 19 ന് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.ഇരുപതുകളിൽ മെഡിക്കൽ പ്രതിനിധിയായി ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ചേരുന്ന ഒരു മധ്യവർഗ ആൺകുട്ടിയുടെ പോരാട്ടങ്ങളെക്കുറിച്ചാണ് ഈ പരമ്പര. മെഡിക്കൽ മാഫിയയുടെ കളി നിയമങ്ങൾ മനസ്സിലാക്കാനുള്ള അവന്റെ പോരാട്ടം പതിയെ അവനെ മെഡിക്കൽ വ്യവസായത്തിലെ അഴിമതിക്കെതിരെ നിലകൊള്ളാൻപ്രേരിപ്പിക്കുന്നു .


30 മത്തെ വയസ്സിൽ തന്റെ പദവികളിലൂടെയുള്ള വളർച്ചയും തകർച്ചയും തിരിച്ചറിയുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. രജിത് കപൂർ ,നരേൻ ,മുത്ത് മണി ,ശ്രുതി രാമചന്ദ്രൻ ,വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.2023 ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം 2024 ഏപ്രി എട്ടിനാണ്  അവസാനിച്ചത്.സംഗീതം ജോസ് ബിജോയ്‌.മൂവി മിൽ എന്ന ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് പരമ്പര നിർമ്മിച്ചിരിക്കുന്നത്.2024 നവംബർ 27 ന് 55-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പരമ്പര പ്രദർശിപ്പിച്ചിരുന്നു .

 


 


P R അരുൺ
നിവിൻ പോളി.രജിത് കപൂർ,നരേൻ.
Posted By on5 Dec 2025 8:58 PM IST
ratings
Tags:    

Similar News