'രാജാസാബി'ലെ മലയാളി സാന്നിധ്യം; പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രത്തിലെ ബ്രഹ്മാണ്ഡ സെറ്റൊരുക്കിയത് തലശ്ശേരിക്കാരന്‍ രാജീവന്‍ നമ്പ്യാര്‍
'രാജാസാബി'ലെ മലയാളി സാന്നിധ്യം; പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രത്തിലെ ബ്രഹ്മാണ്ഡ സെറ്റൊരുക്കിയത് തലശ്ശേരിക്കാരന്‍ രാജീവന്‍ നമ്പ്യാര്‍;
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബി'ന്റെ അമ്പരപ്പിക്കുന്ന ലൊക്കേഷന്‍ വിശേഷങ്ങള്‍ പുറത്ത്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്നത് 42000 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റന്‍ പ്രേതക്കൊട്ടാരത്തിലാണ്. തലശ്ശേരിക്കാരനായ രജീവന്‍ നമ്പ്യാരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രേതക്കൊട്ടാരത്തിന്റെ മാതൃകയില്‍ ഈ വമ്പന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ഹൈദരാബാദിലെ വിവിധയിടങ്ങളിലായി മുപ്പതോളം സെറ്റുകളാണ് ആര്‍ട്ട് ഡയറക്ടര്‍ രാജീവന്‍ നമ്പ്യാര്‍ ഒരുക്കിയിരിക്കുന്നത്.
മലയാളത്തില്‍ 'ഉദയനാണ് താരം', 'കാണ്ടഹാര്‍' എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നയാളാണ് രാജീവന്‍ നമ്പ്യാര്‍. 1994 മുതല്‍ സിനിമാലോകത്തുള്ള അദ്ദേഹം തമിഴില്‍ കാക്ക കാക്ക, വേട്ടയാട് വിളയാട്, വല്ലവന്‍, സില്ലിന് ഒരു കാതല്‍, ഭീമ, വാരണം ആയിരം, അയന്‍, വിണ്ണൈത്താണ്ടി വരുവായ, പയ്യ, ഏഴാം അറിവ്, അഞ്ചാന്‍, ജില്ല, കാശ്‌മോര തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും തെലുങ്കില്‍ നാന്‍ പേര് സൂര്യ, ധ്രുവ, ഗ്യാങ് ലീഡര്‍, സെയ്‌റാ നരസിംഹ റെഡ്ഡി, വക്കീല്‍ സാബ് തുടങ്ങിയ നിരവധി സിനിമകളിലും കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ ജയസൂര്യ നായകനായെത്തുന്ന 'കത്തനാര്‍' എന്ന സിനിമയും അഖില്‍ സത്യന്‍ - നിവിന്‍ പോളി സിനിമയുമാണ് അടുത്തതായി രാജീവന്‍ നമ്പ്യാരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.
'ചെയ്യുന്ന എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്, രാജാസാബില്‍ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാന്‍ വേണ്ടി നിറം, ആകൃതി അങ്ങനെ എല്ലാം വ്യത്യസ്തമാക്കിയാണ് ചെയ്തത്. ഭിത്തികള്‍ക്ക് കോര്‍ണറുകള്‍ കൊടുക്കാതെ കര്‍വ്ഡ് ആക്കിയാണ് ചെയ്തത്, ഒരു ഗോസ്റ്റ്ലി ഫീല്‍ കിട്ടാന്‍ വേണ്ടിയിട്ടാണത്. മൂന്ന് മാസത്തോളമെടുത്തായിരുന്നു ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. രണ്ടരമാസത്തോളമായി 1200-ഓളം പേരുടെ അധ്വാനം ഈ സെറ്റ് ഒരുക്കിയതിന് പിന്നിലുണ്ട്. സെറ്റ് കണ്ട ശേഷം പ്രഭാസ് ഏറെ എക്‌സൈറ്റഡ് ആയിരുന്നു', രാജീവന്‍ നമ്പ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറര്‍-ഫാന്റസി സെറ്റിനുള്ളില്‍ ഒരുക്കിയ ടീസര്‍ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ക്ഷണിക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് സെറ്റ് സന്ദര്‍ശിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഡിസംബര്‍ അഞ്ചിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
https://youtu.be/3PC5h5b3nm4?si=kFawWzRS1cgPhvkl