കാമറ വിളിക്കുന്നു... നന്ദി പറയാന്‍ വാക്കുകളില്ല! സന്തോഷം പങ്കുവച്ച് മമ്മൂട്ടി
Mammootty announces return;
പ്രേക്ഷകര്‍ സന്തോഷത്തിലാണ്! ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തി. ചികിത്സക്കായാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് അവധിയെടുത്തത്. രോഗമുക്തി നേടിയ വിവരം താരം പങ്കുവച്ചിരുന്നു.
കാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തുന്ന സന്തോഷം താരം പങ്കുവച്ചു. കാമറ വിളിക്കുന്നു... എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തില്‍ എന്നെ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ വാക്കുകള്‍ പോരാ. ക്യാമറ വിളിക്കുന്നു...' ഇങ്ങനെയാണ് മമ്മൂട്ടി കുറിച്ചത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. ഹൈദരാബാദിലെ ഷൂട്ടിംഗിന് ശേഷം, യുകെയിലേക്ക് പോകും. മമ്മൂട്ടിയും മോഹന്‍ലാലുമായിട്ടുള്ള കോമ്പിനേഷന്‍ രംഗങ്ങളും ഷൂട്ട് ചെയ്യാനുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു.