മെഗാ സ്‌റ്റൈല്‍! വീഡിയോ വൈറല്‍, മമ്മൂട്ടി യുകെയില്‍
Mammootty in UK Patriot movie;
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പാട്രിയോട്ടിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി യുകെയില്‍. താരം യുകെയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തരംഗമാകുന്നു.
ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് ജോയിന്‍ ചെയ്തത്. ഹൈദരാബാദ് ഷെഡ്യൂല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുകെയില്‍ എത്തിയത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്.
ഒക്ടോബര്‍ 15 മുതല്‍ യുകെയില്‍ ഷൂട്ടിംഗ് തുടങ്ങും. ശ്രീലങ്കയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. ഷാര്‍ജ, അസര്‍ബൈജാന്‍, അബുദാബി, ലണ്ടന്‍, തായ്ലന്‍ഡ്, ഹൈദരാബാദ്, ഡല്‍ഹി, വിശാഖപട്ടണം എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ആന്റോ ജോസഫ്, സുബാഷ് സലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മനുഷ് നന്ദനാണ് ഛായാഗ്രഹണം.