എന്റെ സൂപ്പര്‍ സ്റ്റാറിനൊപ്പം കുറേ നാളുകള്‍ക്ക് ശേഷം! മധുവിനെ കാണാന്‍ മമ്മൂട്ടി എത്തി

Mammootty visists Madhu at his residence;

Update: 2025-11-02 06:30 GMT


മലയാള സിനിമയിലെ കാരണവര്‍ മധുവുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു, ക്ലിക്ക് വിത്ത് മൈ സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ എ ലോംഗ് ടൈം! എന്റെ സൂപ്പര്‍ സ്റ്റാറിനൊപ്പം കുറേ നാളുകള്‍ക്ക് ശേഷം!

മധുവിന്റെ ഓരോ പിറന്നാളിനും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ ആശംസ നേരുന്നത് ഇങ്ങനെയാണ്: എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍. സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാറാണ് മധു. ഒരിക്കല്‍ മധു പറഞ്ഞു: ഞാന്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നതിലും എത്രയോ മടങ്ങ് മമ്മൂട്ടി എന്നെ ഇഷ്ടപ്പെടുന്നു!

Full View

കഴിഞ്ഞ ദിവസം മമ്മൂട്ടി, മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ എത്തി. ശനിയാഴ്ച ഉച്ചയോടെയാണ് തന്റെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ മമ്മൂട്ടി, കണ്ണമ്മൂലയിലെ ശിവ ഭവനില്‍ എത്തിയത്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് മധു ഒരു ചിത്രവും എടുത്തു.

കഴിഞ്ഞ മാസമാണ് മധു 92-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിവസം മമ്മൂട്ടി മധുവിന് ആശംസകള്‍ നേര്‍ന്നിരുന്നു.

Tags:    

Similar News