ബലിപെരുന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി.

Update: 2025-06-07 09:44 GMT

കൊച്ചി: ആരാധകർക്ക് ബലിപെരുന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ആശംസകൾ പങ്ക് വെച്ചത്. ‘എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി വിശ്വാസി സമൂഹമാണ് ബലിപെരുന്നാളിനെ വരവേറ്റത്. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തുമാണ് ബലിപെരുന്നാളിനെ വരവേറ്റത്. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു.

Tags:    

Similar News