മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു
By : Aswathy A R
Update: 2025-06-11 09:31 GMT
നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (90) അന്തരിച്ചു. പായാട്ട്പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ. ഖബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.
മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്, മരുമക്കൾ: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്