മമ്മൂട്ടി അഥവാ മമ്മൂട്ടി

മമൂട്ടിയുടെ പരീക്ഷണ ചിത്രങ്ങൾ;

Update: 2025-12-05 09:45 GMT



മെഗാ സ്റ്റാർ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥകൾ പ്രേക്ഷകനെ ഏറെ വിസ്മയിപ്പിക്കുന്നു.കാരണം ഒരു സൂപ്പർ സ്റ്റാർ പദവിയിൽ നിന്ന് വലിയ ആക്ഷൻ മൂവികൾ അല്ലെങ്കിൽ ബിഗ് ബജറ്റ് മൂവികൾ മാത്രം ചെയ്യേണ്ട ഒരു നടൻ ചെയ്യുന്ന റോളുകൾ ഇന്ന് ചെയ്യാൻ പല നടന്മാരും മടിക്കും.കാതൽ എന്നാ ചിത്രത്തിൽ ഒരു ഗേ കഥാപാത്രം ആയാണ് മമ്മൂട്ടി എത്തിയത് ഇത് കണ്ട് പ്രേക്ഷകർ ഞെട്ടി ഇരിക്കുമ്പോൾ ആ വർഷം തന്നെ ബ്രഹ്മയുഗം പോലെ ഒരു സിനിമയിൽ ഒരു നെഗറ്റീവ് റോൾ പരീക്ഷിച്ചു ചിത്രം വലിയ വിജയം നേടി. പുഴു എന്ന ചിത്രത്തിലും ഒരു സ്വ വർഗ്ഗനുരാഗി ആയിരുന്നു. എബ്രഹാം  ഓസ്‌ലർ എന്ന ചിത്രത്തിൽ മമ്മുക്ക ഒരു ചെറിയ വില്ലൻ റോളിൽ എത്തിയിരുന്നു.

എന്നാൽ ഇന്ന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് സൈനഡ് നൽകി കൊല്ലുന്ന സൈനഡ് മോഹനായി വീണ്ടും പ്രേക്ഷകനെ ഞെട്ടിക്കുകയാണ് മമ്മൂട്ടി  കളങ്കാവൽ എന്ന സിനിമയിലൂടെ.

മുഹമ്മദ് കുട്ടിയിൽ നിന്ന് സജിൻ എന്ന പേര് സ്വീകരിച്ചു സിനിമയിൽ എത്തിയ മമ്മൂട്ടി ആദ്യകാല ചിത്രത്തിൽ എല്ലാം സജിൻ എന്ന പേര് ആയിരുന്നു ഉപയോഗിച്ചത് പിന്നീട് കൂട്ടുകാർ കളിയാക്കി വിളിച്ച മമ്മൂട്ടി എന്ന പേരിലേക്ക് വന്നു.ഒരിക്കൽ കളിയാക്കി ഒരു കൂട്ടുകാരൻ വിളിച്ച പേര് ഇന്ന് സിനിമ പ്രേമികൾ സ്നേഹത്തോടെ വിളിക്കുന്നു മമ്മൂട്ടി .

അഭിനയത്തിന്റെ മറ്റൊരു മാസ്സ് കഥാപാത്രമായി മമ്മുക്കയുടെ അടുത്ത സിനിമയ്ക്ക് കാത്തിരിക്കാം 

 


Tags:    

Similar News