സന്തോഷ് വർക്കി ഫോണിൽ വിളിച്ച് ശല്യം ചെയ്തവരിൽ മായാ വിശ്വനാഥും
ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ്‌വർക്കി തന്നെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി മായ വിശ്വനാഥ്. പരിചയപ്പെടാൻ വേണ്ടിയാണ് വിളിച്ചതെന്നും മാഡത്തെ കണ്ടാൽ ദേവതയെപ്പോലുണ്ട് എന്നുമൊക്കെ അയാൾ തന്നോട് പറഞ്ഞതായാണ് മായാ വിശ്വനാഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് ആരാണ് ഈ സന്തോഷ് വർക്കി എന്ന് അറിയില്ലായിരുന്നെന്നും പരിചയക്കാരോട് ഇതേപ്പറ്റി പറഞ്ഞപ്പോഴാണ് മഞ്ജു വാരിയരെയും നിത്യാമേനോനെയും ഒക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പിറകെ നടന്നത് ഇയാൾ ആണെന്ന് മനസിലായെതെന്നും നടി പറഞ്ഞു. നടിമാരെ പിറകെ നടന്ന് ശല്യപ്പെടുത്തിയ കേസിൽ പോലീസ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തിരുന്നു.
"ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു ടൂ കോളറിൽ സന്തോഷ് വർക്കി എന്ന് കാണുന്നുണ്ട് ആരുടെ ഫോണായാലും ഞാൻ എടുക്കും കാരണം എനിക്കൽ ഹാൻഡിൽ ചെയ്യാനറിയാം ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന് പറഞ്ഞു: എനിക്ക് മനസിലായില്ല എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണൻ എന്നാണെന്ന് അയാൾ പറഞ്ഞു. നിങ്ങൾക്ക് അച്‌ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാൻ ചോദിച്ചു അത് സന്തോഷ് വർക്കിയെന്ന് പറഞ്ഞു പരിചയപ്പെടാൻ വിളിച്ചതാണ്, മേഡ ം ഇപ്പോൾ വനിതാ തിയറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിന് മുന്നിൽ നിൽക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാൻ പറഞ്ഞു. മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാൻ ചോദിച്ചു സോഷ്യൽ മിഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാൻ ചോദിച്ചു അയ്യോ മായ ചേച്ചി ഫോൺ എടുക്കല്ലേ. തലവേദനയാണെന്ന് അവർ പറഞ്ഞു അപ്പോഴാണ് മഞ്‌ജു വാരിയരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്' - മായ വിശ്വനാഥ് പറഞ്ഞു