പ്രണയമല്ല സൗഹൃദമെന്ന് ഉറപ്പിച്ച് പറഞ്ഞ് മീനാക്ഷി രവീന്ദ്രൻ
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നീട് പിന്നീട് ടെലിവിഷൻ അവതാരകയായെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇതിനിടയിൽ ചില സിനിമകളിലും മീനാക്ഷി പ്രത്യക്ഷപ്പെട്ടു. പലപ്പോഴും താരം അവതാരകയായി എത്തിയ
ഉടൻ പണം 3.0 ലെ സഹ അവതാരകനായിരുന്ന ഡെയ്ൻ ഡേവിസുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാറുണ്ട്. അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് മീനാക്ഷി ഇപ്പോൾ. ഇരുവരും തമ്മിൽ സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് മീനാക്ഷി തുറന്ന് പറയുന്നത്. കൂടാതെ തന്റെ 21 ആം വയസിൽ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും താരം തുറന്ന് പറയുന്നു.
"ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങൾ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേൾക്കുന്നത് ഞങ്ങൾക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്", മീനാക്ഷി പറഞ്ഞു.
21-ാം വയസിൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും അന്ന് താനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു എന്നും മീനാക്ഷി പറഞ്ഞു. "അത് നമ്മുടെ കണ്ടീഷനിംഗിൻ്റെ പ്രശ്നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തിൽ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോൾ ഞാനത് ഒഴിവാക്കി. നമ്മൾ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്", മീനാക്ഷി കൂട്ടിച്ചേർത്തു.
വസ്ത്രധാരണത്തിൻ്റെ പേരിൽ താൻ നേരിട്ട നെഗറ്റീവ് കമന്റുറുകളെക്കുറിച്ചും മീനാക്ഷി പ്രതികരിച്ചു. "ഞാൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോളായിരുന്നു സംഭവം. അവിടെ എത്തിയപ്പോൾ ഒരുപാട് ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടായിരുന്നു. എൻന്റെ വസ്ത്രധാരണ രീതിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി എനിക്കു തോന്നിയില്ല. പക്ഷേ, അവർ ഷൂട്ട് ചെയ്തത് വേറെ രീതിയിലായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. പലരും പല ആംഗിളുകളിൽ നിന്നൊക്കെ ഷൂട്ട് ചെയ്ത് മോശമായി പ്രചരിപ്പിക്കും", മീനാക്ഷി കൂട്ടിച്ചേർത്തു.