സൂര്യ നായകനായ കങ്കുവ റിലീസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ചിത്രം സെൻസർ നടപടികൾ പൂർത്തിയാക്കി.ചിത്രം സെൻസർ ചെയ്ത യു/എ സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് .രണ്ട് മണിക്കൂറും 34 മിനിറ്റും ദൈർഘ്യമുള്ളതാണ് ചിത്രത്തിൻ്റെ അവസാന കട്ട്. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സിരുത്തൈ ശിവയാണ്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസും യുവി ക്രീയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സുര്യയുമായുള്ള സംവിധയകൻ സിരുത്തെ ശിവയുടെ ആദ്യത്തെ ചിത്രമാണ് കങ്കുവ . കങ്കുവ ഫാൻ്റസി ആക്ഷൻ ഘടകങ്ങളുടെ ഉള്ള പീരിയോഡിക് ചിത്രമായിരിക്കും എന്നത് ടീസറിലൂടെ വെക്തമായിരുന്നു . എന്നാൽ ചിത്രത്തിൻ്റെ ഇതിവൃത്തം എന്താണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
സൂര്യയെ കൂടാതെ ഹിന്ദി താരങ്ങളായ ബോബി ഡിയോൾ, ദിഷ പടാനി എന്നിവരും, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യം, റെഡിൻ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, കെ.എസ്. രവികുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട് . ഏകദേശം 3500 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നിവയുൾപ്പെടെ എട്ട് ഭാഷകളിൽ തിയേറ്ററുകളിൽ എത്താനാണ് പദ്ധതി. AI സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ ഭാഷകളിലും സൂര്യയുടെ ശബ്ദം പുനഃസൃഷ്ടിക്കാനാണ് ടീം ഒരുങ്ങുന്നത്.
കങ്കുവയുടെ ഒടിടി സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു . വെട്രി പളനിസാമി ഛായാഗ്രഹണം നിർവഹിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധയകൻ. മികച്ച എഡിറ്ററിനുള്ള 2022ലെ കേരളം സംസ്ഥാന അവാർഡ് 'തല്ലുമാല' എന്ന ചിത്രത്തിന് നേടിയ മലയാളിയായ നിഷാദ് യൂസഫ് ആണ് കങ്കുവയുടെ എഡിറ്റിങ് നിർവഹിക്കുന്നത്. ഈ കഴിഞ്ഞ ദിവസം നിഷാദ് യുസഫ് ആന്തരിച്ചിരുന്നു.