ഫാഷൻ ആരാധകരുടെ മനം കവർന്ന് വേദിയിൽ പ്രിയങ്കയും പങ്കാളിയും
മെറ്റ് ഗാല 2025 ന്റെ റെഡ് കാർപെറ്റ് വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. വേദിയിലെ താരത്തിന്റെ ലുക്കാണ് കൂടുതൽ ചർച്ചയാകുന്നത്.ബാൽമെയ്ൻ പോല്‍ക്ക ഡോട്ട് ജാക്കറ്റിലും ഔട്ഫിറ്റിലുമാണ് താരം എത്തിയത്. എന്നാൽ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത് താരത്തിന്റെ കഴുത്തിലെ 241 ക്യാരറ്റ് മരതകം പതിച്ച നെറ്റ്ക്ലെസ് ആണ്. ഇതിന് പുറമെ ബൾഗരി വജ്ര കമ്മലുകൾ, മരതകം കൊണ്ടുള്ള മോതിരയും ആക്സസറിയായി അണിഞ്ഞിട്ടുണ്ട്.
'നിങ്ങൾക്കായി ഒരുക്കിയ വസ്ത്രം' എന്നാണ് ബാൽമെയ്ന്‍ പ്രിയങ്കയുടെ ഔട്ഫിറ്റിനെപ്പറ്റി പ്രസ്താവനയിറക്കിയത്. കറുത്ത പോല്‍ക്ക ഡോട്ടുകളുള്ള വെളുത്ത വസ്ത്രത്തില്‍ എലഗന്റ് ലുക്കിലായിരുന്നു താരം. ലോങ് ബോഡികോണ്‍ സ്കര്‍ട്ടിനൊപ്പം പോല്‍ക്ക ഡോട്ട് ബ്ലേസറാണ് പെയര്‍ ചെയ്തിരിക്കുന്നത്. കറുത്ത തൊപ്പിയും കറുത്ത കയ്യുറകളും ധരിച്ച് സ്റ്റൈല്‍ ചെയ്തിരിക്കുന്നു. ഭര്‍ത്താവും പോപ് ഗായകനുമായ നിക് ജോനാസിനൊപ്പം വേദിയിൽ എത്തിയ പ്രിയങ്ക ലോകമെമ്പാടുമുള്ള ഫാഷൻ ആരാധകരുടെ മനം കീഴടക്കി