'ഇരുത്തം വന്ന പ്രകടനം': 'തുടരും' സിനിമയിലെ പ്രകാശ് വർമ്മയുടെ അഭിനയത്തെ പ്രശംസിച്ച് രമേശ് ചെന്നിത്തല

Update: 2025-05-05 11:55 GMT

മോഹൻ- ലാൽ ശോഭന കോമ്പോയിൽ തിയേറ്ററിൽ പ്രദർശനം തുടരുന്ന തുടരും എന്ന ചിത്രത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഹൻലാലിലിന്റെ അഭിനയത്തെയും തുടരും എന്ന ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെയും പ്രശംസിച്ച ചെന്നിത്തല ചിത്രത്തിൽ പുതുമുഖമായി എത്തിയ പ്രകാശ് വർമ്മയുടെ പ്രകടനത്തെ അഭിനന്ദിക്കാനും മറക്കുന്നില്ല. ഇരുത്തം വന്ന പ്രകടനം എന്നാണ് പ്രകാശ് വർമ്മയുടെ അഭിനയത്തെക്കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

'തുടരും കണ്ടു. ഹരിപ്പാടുള്ള മോഹൻലാൽ ആശിർവാദ് സിനിപ്ലക്‌സ് തീയറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മൾ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്.

പണവും ജാതിയും മതവും ഒക്കെ മനുഷ്യർക്കിടയിൽ തീർക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളിൽ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു.

വെച്ച് കുടുംബസദസുകളിലെ അഭിനയചക്രവർത്തിയായി മോഹൻലാൽ തിരിച്ചെത്തുന്നുണ്ട്. ഇതിൽ. പ്രേക്ഷകർക്കു കണ്ടു മടുക്കാത്ത മോഹൻലാൽ - ശോഭന ജോഡി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലർ. തുടക്കത്തിൽ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാർ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്.

ജോർജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വർമയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിർത്താനാവില്ല. ഇരുത്തം വന്ന പ്രകടനം. സിനിമ കണ്ടിറങ്ങുമ്പോൾ മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങൾ തുടരണം....

Tags:    

Similar News