പരാജയപ്പെട്ട നിർമ്മാതാക്കളെ പൂജയ്ക്ക് വിളിക്കാറില്ല: തുറന്ന് പറഞ്ഞ് രഞ്ജിത്

Update: 2025-05-23 09:10 GMT

താൻ തന്റെ സിനിമക്ക് പൂജ നടത്താറില്ലെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവ് രഞ്ജിത്. പരാജയപ്പെട്ട നിർമ്മാതാക്കളെ ആരും സിനിമയുടെ പൂജക്ക്‌ പോലും വിളിക്കാറില്ലെന്നും ആ അവസ്ഥ തനിക്ക് നേരിട്ടിട്ടുള്ളതുകൊണ്ടാണ് താൻ തന്റെ ചിത്രങ്ങൾക്ക് പൂജ നടത്താറില്ലാത്തതെന്നും ആയിരുന്നു രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ. 

തുടരും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

സിനിമയിൽ പരാജയപ്പെട്ടാൽ എല്ലാരും നമ്മളെ ഉപേക്ഷിച്ചു പോകും. പിന്നെ ഒരു സിനിമയുടെ പൂജക്ക്‌ പോലും നമ്മളെ വിളിക്കില്ല.കാരണം പരാജയപ്പെട്ട ആൾ പൂജക്ക്‌ വരുന്നത് ഇഷ്ടല്ല. അതുകൊണ്ട് ഞാൻ എന്റെ സിനിമക്ക് പൂജ വക്കാറില്ല.ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് നമ്മുടെ ലൊക്കേഷനിലെ തിരി നമ്മൾ തന്നെ കൊളുത്തും. കാരണം ജീവിതത്തിൽ ഞാൻ പഠിച്ചൊരു കാര്യമാണ്. സക്സസ് ഇല്ലാത്തവനെ പൂജക്ക്‌ പോലും വിളിക്കില്ല. ഞാൻ അത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് ആ അവസ്ഥ എനിക്കറിയാം. ഓർത്തെടുക്കാൻ പോലും ഭീകരമായൊരു കാലഘട്ടം ആണ് അത്" - രഞ്ജിത്തിന്റെ വാക്കുകൾ 

Tags:    

Similar News