വിവാഹ മോചനത്തിന് ശേഷം രവി മോഹൻ ആദ്യമായി കെന്നിഷ ഫ്രാൻസിസിനൊപ്പം പൊതുവേദിയിൽ

Update: 2025-05-09 09:59 GMT

സിനിമാലോകത്ത് ആരാധകർക്കെന്നും പ്രിയപ്പെട്ട നടനാണ് രവി മോഹൻ. ഈ അടുത്താണ് ഭാര്യയായ ആർതിയുമായി താൻ വിവാഹബന്ധം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് താരം ആരാധകരെ അറിയിച്ചത്. താരവും സുഹൃത്തായ കെന്നിഷ ഫ്രാൻസിസുമായി പ്രണയത്തിലായതുകൊണ്ടാണ് ഇരുവരും തമ്മിൽ പിരിയുന്നതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ കെന്നിഷ ഫ്രാൻസിസിനൊപ്പം ആദ്യമായി ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നതിലൂടെ ആ സംശയം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ, സംവിധായകൻ ഇഷാരി ഗണേശിന്റെ മകളുടെ വിവാഹ ചടങ്ങിൽ സ്വർണനിറത്തിലുള്ള പാരമ്പരാഗതമായ വസ്ത്രങ്ങളൾ അണിഞ്ഞാണ് ഇരുവരും എത്തിയത് .

രവി മോഹൻ തന്റെ തെറാപ്പിസ്റ്റ് എന്ന നിലയിലാണ് കെന്നിഷയെ പരിചയപ്പെടുത്തിയിരുന്നത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ഇരുവരും നേരത്തെ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

2024 സെപ്റ്റംബറിലാണ് ആർതിയുമായുള്ള വിവാഹ മോചനം ഔദ്യോഗികമായി രവി പ്രഖ്യാപിച്ചത്. “ദീർഘനാളത്തെ ആലോചനകൾക്ക് ശേഷമാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നതെന്നും. ആരെയും കളിയാക്കാനല്ല ഈ തീരുമാനം. എല്ലാവർക്കും നല്ലത് മാത്രമേ ഇതുകൊണ്ട് ഉണ്ടാകു എന്നാണ് അന്ന് താരം കുറിച്ചത്.

വിവാഹ ജീവിതത്തിലെ മാനസിക പ്രശ്നങ്ങളെത്തുടർന്നാണ് രവി മോഹൻ തെറാപ്പിക്കായി തന്നെ സമീപിച്ചതെന്നാണ് കെന്നിഷ വ്യക്തമാക്കിയിരുന്നത്. 

Tags:    

Similar News