ഷാറൂഖ്‌സ് ഡാന്യൂബ്; ദുബായില്‍ കിംഗ് ഖാന്റെ പേരില്‍ കെട്ടിട സമുച്ചയം
Shah Rukh Khan Launches Shahrukhz Danube in Dubai;
By : Raj Narayan
Update: 2025-11-16 16:36 GMT
ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍, താരരാജാവ് ഷാറൂഖ് ഖാന്റെ പേരില്‍ ദുബായില്‍ ഒരു കെട്ടിടം. ഷാറൂഖ്‌സ് ഡാന്യൂബ് എന്നാണ് ഈ പദ്ധതിയുടെ പേര്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് ഷാറൂഖും സംവിധായിക ഫറാ ഖാനും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ദുബായ് എപ്പോഴും പ്രത്യേക ഇടമാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധ്യതകളും ആഘോഷിക്കുന്ന നഗരമാണ് ദുബായ് എന്നും താരം പറഞ്ഞു. എമിറേറ്റ്‌സില്‍ സ്വന്തമായി വില്ല സ്വന്തമാക്കിയ ആദ്യ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ഷാറൂഖ്. പാം ജുമൈറയിലാണ് ഷാറൂഖിന്റെ ജന്നത്ത് എന്നു പേരുള്ള വില്ല.
ഡാന്യൂബ് ഗ്രൂപ്പ് നിര്‍മിക്കുന്ന 55 നിലകളുള്ള ഈ കെട്ടിട സമുച്ചയം ഷെയ്ഖ് സായിദ് റോഡിലാണ്. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നിര്‍മിക്കുന്നത്. പദ്ധതി 2029-ല്‍ പൂര്‍ത്തിയാക്കും.