സമ്പാദ്യം എന്തെന്നു ചോദിച്ചാല്‍ പറയുക, 140 കോടി ജനങ്ങളുടെ അനുഗ്രഹം! ഷാരൂഖിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍
Shah Rukh Khan pays tribute to the victims of terror attacks;
വീരമൃത്യുവരിച്ച ജവാന്മാര്‍ക്കും തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. മുംബൈയില്‍ നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്‌സ് 2025-ല്‍ സംസാരിക്കുമ്പോഴാണ് അടുത്തിടെ നടന്ന ഡല്‍ഹി സ്‌ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ കൊല്ലപ്പെട്ടവര്‍ക്കും വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും താരം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
#WATCH | Mumbai | At the Global Peace Honours 2025, Superstar Shah Rukh Khan says, "My humble tribute to the innocent people who lost their lives in the 26/11 terrorist attack, the Pahalgam terrorist attack, and the recent Delhi blasts and my respectful salute to our brave… pic.twitter.com/XQtJp0pm1I
— ANI (@ANI) November 22, ൨൦൨൫
ഷാരൂഖിന്റെ വാക്കുകള്‍: 26/12 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, ഡല്‍ഹി സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. വീരമൃത്യുവരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട്. രാജ്യത്തെ ധീരരായ ജവാന്‍മാര്‍ക്കും സൈനികര്‍ക്കും വേണ്ടി ഞാന്‍ മനോഹരമായ ഈ വരികള്‍ ചൊല്ലുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍, അഭിമാനത്തോടെ പറയുക, ഞാന്‍ ഈ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന്. സമ്പാദ്യം എന്തെന്നു ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം എന്നു പുഞ്ചിരിയോടെ പറയുക. ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത്, ഭയം തോന്നേണ്ടത് അക്രമികള്‍ക്കാണ് എന്നാണ്. നമുക്കൊരുമിച്ച് സമാധാനത്തിലേക്ക് നടക്കാം.