തിയേറ്ററുകളില്‍ എത്തിയില്ല; വിജയ് ചിത്രം ജനനായകന്‍ സൂപ്പര്‍ ഹിറ്റ്!

Thalapathy Vijay's Jana Nayagan Pre-Business;

Update: 2025-11-11 15:07 GMT


വിജയ് നായകനാകുന്ന പുതിയ ചിത്രം ജനനായകന്‍ റിലീസിന് മുമ്പ് തന്നെ സൂപ്പര്‍ ഹിറ്റ്. വലിയ പ്രീ റീലീസ് ബിസിനസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റീലിസിന് രണ്ടു മാസം ബാക്കിനില്‍ക്കുമ്പോള്‍, 352 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് വെബ്‌സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടാണിത്.

ജനനായകന്റെ തമിഴ്‌നാട്ടിലെ തിയേറ്റര്‍ വിതരണാവകാശത്തിന് ലഭിച്ചത് 100 കോടിയിലധികം രൂപയാണ്. വിദേശ വിതരണാവകാശം വിറ്റുപോയത് ഏകദേശം 80 കോടിയോളം രൂപയ്ക്കാണ്. ഓഡിയോ അ വകാശത്തിന് ലഭിച്ചത് 35 കോടിയാണ്. മറ്റു പ്രാദേശിക വിതരണാവകാശം കൂടി ചേരുമ്പോള്‍ 400 കോടി രൂപയില്‍ എത്തിയേക്കുമെന്നാണ് സാക്‌നിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനനായകന്‍ നിര്‍മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സാണ്. സംവിധാനം എച്ച് വിനോദ്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീതം അനിരുദ്ധ്. ചിത്രം 2026 ജനുവരി 9-ന് തിയേറ്ററുകളില്‍ എത്തും.

Tags:    

Similar News