മുഴുവൻ ടീമിന്റെയും ശ്രമം അത്യുത്തമം: റെട്രോയെ അഭിനന്ദിച്ച് രജനീകാന്ത്
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ ബോക്‌സ് ഓഫിസിൽ മികച്ച വിജയമായി മാറിയിരിക്കുകയാണ്. സുരിയയും പൂജ ഹെഗ്ഡെയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് പ്രശംസയുമായ് എത്തിയിരിക്കുകയാണ് തമിഴ് സിനിമയിലെ സൂപ്പർ തരാം രജനീ കാന്ത്. സിനിമ കണ്ടതിനു ശേഷം രജിനികാന്ത് നൽകിയ അഭിനന്ദന സന്ദേശം സംവിധായകൻ കാർത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ പങ്കുവെച്ചു. രജിനികാന്തിന്റെ വാക്കുകൾ ഇങ്ങനെ
“മുഴുവൻ ടീമിന്റെയും ശ്രമം അത്യുത്തമം... സുരിയയുടെ പ്രകടനം സൂപ്പർ... അവസാന 40 മിനിറ്റും മികച്ചത്... തമാശയുടെ ടച്ച് ഫാന്റാസ്റ്റിക്... ദൈവം അനുഗ്രഹിക്കട്ടെ.”*
അദ്ദേഹത്തിന്റെ സന്ദേശം പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് താൻ അതിൽ ആഹ്ലാദഭരിതനാണെന്നും, "പറന്നു പോകുന്ന അനുഭൂതി ഉണ്ടാകുന്നെന്നും ... ലവ് യു തലവാ" എന്നും കുറിച്ചു.
രജിനികാന്തിനെ നായകനാക്കി 2029 ൽ പേട്ട സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജാണ് , റെട്രോയുടെ ടീസറും ട്രെയിലറും നേരത്തെ തന്നെ രജനീകാന്തിനെ കാണിച്ചിരുന്നു. ജെയിലർ 2 യുടെ ചിത്രീകരണം അവസാനിച്ചതിനു ശേഷം സിനിമയുടെ മുഴുവൻ പതിപ്പും കാണിക്കാനാണ് അദ്ദേഹം കാത്തിരുന്നത്.
മോശം പ്രതികരണങ്ങളിലുടെ കടന്നുപോയ കങ്കുവയ്ക്ക് ശേഷമുള്ള സൂര്യയുടെ തിരിച്ചുവരായാണ് റെട്രോയെ കണക്കാക്കുന്നത്. ചിത്രം തമിഴ്‌നാട്ടിൽ ഇതിനകം ഏകദേശം 37 കോടി രൂപ കളക്ഷൻ നേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.തിയറ്ററുകളിലെ പ്രദർശനത്തിന് ശേഷം ചിത്രം Netflix-ൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.