കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്
കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്;
തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജ് ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാന്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യന്‍ സെന്‍സേഷണല്‍ സിംഗര്‍ ദീപക് ബ്ലൂവും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍ മധു ബാലകൃഷ്ണനും ഈ ആഘോഷ ഗാനത്തില്‍ ഒരുമിക്കുമ്പോള്‍ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തില്‍ മികവേറും എന്നുറപ്പാണ്. മലയാളത്തനിമ ചോര്‍ന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം കിട പിടിച്ചു നില്‍ക്കുന്ന ഒരു പവര്‍ഫുള്‍ ഗാനമാണ് സുമതി വളവിന്റെതായി ഇന്ന് റിലീസായത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതെ ടീമൊരുക്കുന്ന സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍,മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ്. മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പത്തി അഞ്ചില്‍പ്പരം പ്രശസ്തരായ അഭിനേതാക്കളും മറ്റു പ്രതിഭകളും മികച്ച സാങ്കേതിക പ്രവര്‍ത്തകരും ഒരുമിക്കുമ്പോള്‍ പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഉറപ്പാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത,അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 ഃ7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍. ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വിഎഫ്എക്‌സ് : ഐഡന്റ് വിഎഫ്എക്‌സ് ലാബ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
https://youtu.be/jHK_zFjZ_ZE?si=pxhUEx_1Q-RoAeCe